IndiaLatest

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

“Manju”

സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പോസ്റ്റുകളില്‍ നടപടി എടുത്ത് ഡല്‍ഹി പോലീസ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനും, ക്രമസമാധാനം തകര്‍ക്കാന്‍ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനുമാണ് മാധ്യമപ്രവര്‍ത്തകയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തത്.പ്രവാച നിന്ദ നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ, പുറത്താക്കിയ ഡല്‍ഹി ബിജെപി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ശിവലിംഗിനെക്കുറിച്ച്‌ വിവാദ ട്വീറ്റ് ചെയ്ത പീസ് പാര്‍ട്ടിയുടെ മുഖ്യ വക്താവാണ് ഷദാബ് ചൗഹാന്‍, മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, അബ്ദുര്‍ റഹ്മാന്‍, അനില്‍കുമാര്‍ മീണ, ഗുല്‍സാര്‍ അന്‍സാരി എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസിന്റെ നടപടി .

Related Articles

Back to top button