InternationalLatest

ബിറ്റ് കോയിന്‍ 18മാസത്തെ താഴ്ന്ന നിലയില്‍

“Manju”

ന്യൂഡല്‍ഹി: പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യത്തില്‍ തകര്‍ച്ച. 25,600 ഡോളറിലേക്കാണ് മൂല്യം താഴ്ന്നത്. 25,600 ഡോളറിലേക്കാണ് മൂല്യം താഴ്ന്നത്.

ആഗോളതലത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ സര്‍വകാല റെക്കോര്‍ഡായ 68,000 ഡോളറിലേക്ക് ബിറ്റ് കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. പിന്നീട് മൂല്യം താഴുന്നതാണ് ദൃശ്യമായത്. അടുത്തകാലത്തായി 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ബിറ്റ് കോയിന്‍ 14,000 ഡോളര്‍ വരെ താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തെ രണ്ടാമത്തെ ക്രിപ്‌റ്റോ കറന്‍സിയായ എഥീരിയത്തിന്റെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. 1355 ഡോളറായാണ് മൂല്യം താഴ്ന്നത്. അടുത്തകാലത്തായി 40 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button