IndiaLatest

മൂക്കില്‍ ഒഴിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയായി

“Manju”

കോവിഡിനെ പ്രതിരോധിക്കാന്‍ മൂക്കില്‍ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായതായി ഭാരത് ബയോടെക്ക് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ.കൃഷ്ണ എല്ല അറിയിച്ചു. അടുത്ത മാസം ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയതേയുള്ളു. അതിന്റെ വിവരങ്ങള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തമാസം വിവരങ്ങള്‍ ഡി.സി.ജി.ഐക്ക് കൈമാറും. എല്ലാം ശരിയായാല്‍ മരുന്ന് പുറത്തിറക്കാന്‍ അനുമതി ലഭിക്കും. ഇതായിരിക്കും കോവിഡ് 19നുള്ള ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തെ ആദ്യത്തെ മൂക്കിലിറ്റിക്കുന്ന മരുന്നെന്നും എല്ല കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button