KeralaLatest

വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

“Manju”

സംസ്ഥാനത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വാക്സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.വാക്‌സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. നഗരങ്ങളില്‍ വാക്‌സിന്‍ അതാത് വാര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല.സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാകസിന്‍ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും.താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്‌സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles

Back to top button