IndiaLatest

പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ 111 രാ​ഷ്ട്രീ​യ പാര്‍ട്ടികളുടെ പേരുവെട്ടി

“Manju”

ന്യൂ​ഡ​ല്‍​ഹി: പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ 111 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പേ​രു​വെ​ട്ടാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. വെ​റു​തെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ക​മീ​ഷ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍​മാ​ര്‍ പാ​ര്‍​ട്ടി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​വ​ര്‍​ക്ക​യ​ച്ച ക​ത്തു​ക​ള്‍ മ​ട​ങ്ങി. ഇ​വ​ര്‍​ക്ക് അ​നു​വ​ദി​ച്ച ചി​ഹ്ന​ങ്ങ​ളും പി​ന്‍​വ​ലി​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും എ​ന്നാ​ല്‍, അം​ഗീ​കാ​രം ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത പാ​ര്‍​ട്ടി​ക​ള്‍​ക്ക് ന​ട​പ​ടി​യി​ല്‍ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ 30 ദി​വ​സ​ത്തി​ന​കം ക​മീ​ഷ​നെ സ​മീ​പി​ക്കാം.

Related Articles

Back to top button