IndiaLatest

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ; എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി

“Manju”

 

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി.അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്‌.രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്.
ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമക്കാന്‍ സാധിക്കും.കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷന്‍ വാങ്ങാന്‍ കഴിയും.
നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെ നിന്നും അര്‍ഹതപ്പെട്ട സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താവിന് സാധിക്കും .40,000 കോടി രൂപയുടെ സബ്‌സിഡിക്ക് അനുസൃതമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.ഇവയ്‌ക്കെല്ലാം പുറമെ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 2020 മാര്‍ച്ചില്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി നല്‍കാന്‍ പ്രഖ്യാപനം വന്നിരുന്നു.കൊവിഡ് പ്രതിസന്ധിയില്‍ ഇത് ജനങ്ങള്‍ക്ക് സഹായകമായിരുന്നു.
വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് എല്ലാ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ക്കും / റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും, പ്രത്യേകിച്ച്‌ കുടിയേറ്റ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ / റേഷന്‍ കാര്‍ഡ് ഉടമകള്‍, ബയോമെട്രിക് അല്ലെങ്കില്‍ ആധാര്‍ ഉള്ള നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെയും സ്ഥിതി ചെയ്യുന്ന ഏതെങ്കിലും എഫ്പിഎസില്‍ നിന്ന് ഭക്ഷ്യധാന്യത്തിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ അനുവദിക്കുന്നു
പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.

Related Articles

Back to top button