Uncategorized

പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേര് നല്‍കും

“Manju”

ബെംഗളൂരു: പുതുതായി കര്‍ണാടകയില്‍ ഉദ്ഘാടനം നടത്താനിരിയ്ക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേര് നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27-നാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുന്‍പ് കര്‍ണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ യെദിയൂരപ്പ ഈ നടപടിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രിയുടെ പേര് നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച്‌ കത്ത് നല്‍കുമെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button