LatestThiruvananthapuram

ലഹരിവിരുദ്ധ സന്ദേശവുമായി ശാന്തിഗിരി വിദ്യാഭവന്റെ ഫ്ലാഷ് മോബ്

“Manju”

പോത്തൻകോട് : സമൂഹത്തിന്റ മുന്നിൽ വളർന്നു വരുന്ന ഒരു വലിയ വിപത്തും ആശങ്കയുമാണ് ലഹരിയും തുടർന്നുള്ള സാമൂഹീക ജീവിതവും. ലഹരിയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായട്ടാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. എല്ലാ വര്‍ഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.


ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് പോത്തൻകോട് ബസ്സ് സ്റ്റാൻഡിൽ ഇന്ന് അവതരിപ്പിച്ചു. മുപ്പതോളം വിദ്യാർത്ഥികൾ ഫ്ലാഷ് മോബിൽ പങ്കെടുത്തു.

Related Articles

Back to top button