IndiaLatest

ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞുവെച്ചു

“Manju”

ന്യൂഡല്‍ഹി: ട്വിറ്റര്‍ തന്റെ ഇന്ത്യയിലെ അക്കൗണ്ട് തടഞ്ഞുവെച്ചതായി അറിയിച്ച്‌ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. റാണ അയ്യൂബ് തന്നെയാണ് ഇതു സംബന്ധിച്ച്‌ ട്വിറ്ററില്‍ പോസ്റ്റിട്ടത്. ട്വിറ്ററില്‍ നിന്നുള്ള അറിയിപ്പ് പോസ്റ്റിയതിനുശേഷം എന്താണിതെന്ന് വ്യക്തമാക്കിതരാന്‍ റാണ അയ്യൂബ് ആവശ്യപ്പെടുകയായിരുന്നു.

‘ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്കു കീഴിലെ ട്വിറ്ററിന്റെ നിയമങ്ങള്‍ പാലിക്കുന്നതിനായി രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ആക്‌ട്-2000 പ്രകാരം പ്രകാരം ഇനി പറയുന്ന അക്കൗണ്ട് ഞങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. ഉള്ളടക്കം മറ്റെവിടെയെങ്കിലും ലഭ്യമാണ്’-എന്നായിരുന്നു ട്വിറ്ററില്‍ നിന്ന് റാണക്കു ലഭിച്ച നോട്ടീസ്. നോട്ടീസ് പങ്കുവെച്ച റാണ ‘ഹലോ ട്വിറ്റര്‍ യഥാര്‍ഥത്തില്‍ എന്താണിത്’- എന്ന് ചോദിച്ചു.

റാണയുടെ ട്വീറ്റിനു ട്വിറ്റര്‍ മറുപടി നല്‍കി. ”ഞങ്ങളുടെ സേവനം ഉപയോഗിക്കുന്ന ആളുകളുടെ ശബ്ദത്തെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും ട്വിറ്റര്‍ വിശ്വസിക്കുന്നതിനാല്‍, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നിയമപരമായ അഭ്യര്‍ഥന ലഭിച്ചാല്‍ അക്കൗണ്ട് ഉടമകളെ അറിയിക്കുക എന്നത് ഞങ്ങളുടെ നയമാണ്”. എന്നായിരുന്നു ട്വിറ്റര്‍ മറുപടി നല്‍കിയത്. ട്വിറ്ററിന്റെ നടപടിക്കെതിരെ ടെന്നീസ് താരം മാര്‍ട്ടിന നവര​ത് ലീന രംഗത്തെത്തി.

Related Articles

Back to top button