KeralaLatest

പരിസ്ഥിതി ദിനം: ജില്ലയില്‍ വൃക്ഷതൈകള്‍ നടും

“Manju”

പാലക്കാട്: ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ജില്ലയില്‍ നടുന്നത് 4,04,500 വൃക്ഷതൈകള്‍. വനംവകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് തൈകള്‍ തയ്യാറാക്കിയത്. വിവിധ നഴ്സറികളിലൂടെ ഉല്പാദിപ്പിച്ച തൈകളുടെ വിതരണം ആരംഭിച്ചു.

സ്‌കൂളുകളിലൂടെയാണ് സാധാരണ വൃക്ഷതൈകള്‍ വിതരണം ചെയ്യാറുള്ളത്. കൊവിഡ് മൂലം സ്കൂളുകള്‍ തുറക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് തൈ വിതരണം. ഇതിന്റെ ഭാഗമായി തൈകള്‍ എത്തിച്ചുതുടങ്ങി. എന്‍.ജി.ഒകള്‍, രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍, ക്ലബുകള്‍ എന്നിവര്‍ക്കും തൈകള്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും ആവശ്യപ്പെടുന്ന തൈകള്‍ എത്തിച്ച്‌ നല്‍കും. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണമുണ്ടെങ്കിലും തൈകള്‍ കൊണ്ടുപോകുന്നതിന് അനുമതിയുണ്ട്.

Related Articles

Back to top button