IndiaLatest

ഹെലികോപ്ടര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കി

“Manju”

ന്യൂഡല്‍ഹി: ഒന്‍പത് പേരുമായി പറന്ന ഒ എന്‍ ജി സി (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) ഹെലികോപ്ടര്‍ അറബിക്കടലില്‍ അടിയന്തരമായി ഇറക്കി. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

രാവിലെ 11.50ഓടെയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറന്‍ മുംബയ്ക്ക് 60 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സാഗര്‍ കിരണ്‍ പെട്രോളിയം, പ്രകൃതി വാതകം ഉത്പാദന കേന്ദ്രത്തിന് സമീപമാണ് ഹെലികോപ്ടര്‍ ഇറക്കിയത്. രണ്ട് പൈലറ്റ് ഉള്‍പ്പടെ ഏഴ് യാത്രക്കാര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. മാളവ്യ 16 കപ്പല്‍, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് സംഭവസ്ഥലത്തെത്തി. മറ്റൊരു കപ്പല്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button