InternationalLatest

ഇന്ധനവിലയക്കനുസരിച്ച് ടാക്സി നിരക്കിലും മാറ്റം

“Manju”

ഷാര്‍ജ: ഇന്ധനവില കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച്‌ ഷാര്‍ജയില്‍ ടാക്സി നിരക്കും മാറും. ഇതോടെ, ഷാര്‍ജയിലെ ടാക്സി നിരക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കും.ഇന്ധന വില കൂടുന്നതിനനുസരിച്ച്‌ ടാക്സി നിരക്ക് വര്‍ധിക്കുകയും കുറഞ്ഞാല്‍ നിരക്ക് കുറയുകയും ചെയ്യും. ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.യു.എ.ഇയില്‍ ഓരോ മാസത്തിന്‍റെയും തുടക്കത്തില്‍ ഇന്ധന വില നിശ്ചയിക്കുന്നതാണ് പതിവ്. വെള്ളിയാഴ്ച മുതല്‍ ഈ മാസത്തെ പുതിയ ഇന്ധന വില നിലവില്‍ വരും. ഇതനുസരിച്ച്‌ ടാക്സി നിരക്കും മാറും. നിലവില്‍ 10 ദിര്‍ഹമാണ് മിനിമം നിരക്ക്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളിലായി ഇന്ധന വില വര്‍ധിക്കുന്ന പതിവാണ് യു.എ.ഇയില്‍. ഇനിയും നിരക്ക് വര്‍ധിച്ചാല്‍ അത് പ്രവാസികള്‍ അടക്കമുള്ള സാധാരണക്കാരെ നേരിട്ട് ബാധിക്കും. 2022 ജനുവരി മുതല്‍ യു.എ.ഇയില്‍ പെട്രോള്‍ വില 56 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ് പ്രധാന കാരണം.യു.എ.ഇയില്‍ ഈ മാസവും ഇന്ധന വില വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ടാക്സി നിരക്കിലും വര്‍ധനവുണ്ടാകും.

 

Related Articles

Back to top button