IndiaLatest

വിമാനം അടിയന്തരമായി താഴെയിറക്കി

“Manju”

ന്യൂഡല്‍ഹി: ജബല്‍പൂരില്‍ നിന്നു പറന്ന സ്പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

വിമാനത്തിനുള്ളില്‍ പുക പടരുന്നതിന്റെയും യാത്രക്കാര്‍ പത്രവും മറ്റും വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് ജീവനക്കാര്‍ പുക ഉയര്‍ന്നത് ശ്രദ്ധിച്ചത്.
യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.

15 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നത്. ജൂണ്‍ 19നു 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പക്ഷിയുടെ ആക്രമണത്തില്‍ ഇടിക്കുകയും ഇടത് വശത്തെ എഞ്ചിന്‍ തീപിടിക്കുകയും പട്നയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button