InternationalLatest

ഫിന്‍ലന്‍ഡിനും സ്വീഡനും അംഗത്വം നല്‍കാന്‍ നാറ്റോ അനുമതി നല്‍കി

“Manju”

ബ്രസല്‍സ്: സ്വീഡനെയും ഫിന്‍ലന്‍ഡിനെയും നാറ്റോ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സഖ്യത്തിന്റെ 30 അംഗ ഉന്നതാധികാര സമിതി അനുമതി നല്‍കി. യുക്രെയ്ന്‍ അധിനിവേശത്തിലൂടെ യൂറോപ്പില്‍‍‍ ഒറ്റപ്പെട്ട റഷ്യയെ കൂടുതല്‍ വിഷമിപ്പിക്കുന്ന നീക്കമാണിത്.

ചരിത്രപരമായ തീരുമാനമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. 30 രാജ്യങ്ങളുടെയും പ്രതിനിധികളുടെ അനുമതി ലഭിച്ചെങ്കിലും ഈ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ അംഗീകരിച്ചാലേ സ്വീഡനും ഫിന്‍ലന്‍ഡിനും അംഗത്വം ലഭിക്കുകയുള്ളു.

Related Articles

Back to top button