Uncategorized

വാഹന ഉപയോഗം അനുസരിച്ച് ഇൻഷുറൻസ് പ്രീമിയം

“Manju”

ന്യൂഡല്‍ഹി: വാഹനത്തിന്റെ  ഉപയോഗത്തെ ആശ്രയിച്ച്‌ പ്രീമിയം തുക ഈടാക്കുന്ന ഇന്‍ഷുറന്‍സ് ആഡ്-ഓണുകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) കമ്പനികളെ അനുവദിച്ചു.

ഓണ്‍-ഡാമേജ് (ഒഡി) കവറേജില്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദമുണ്ട്. വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിങ് രീതി എന്നിവയ്ക്കനുസരിച്ചാണ് ഇവിടെ പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറും ഇരുചക്രവാഹനങ്ങളും ഒരുമിച്ച്‌ ഇന്‍ഷുര്‍ ചെയ്യാന്‍ (ഫ്ലോട്ടര്‍ ഇന്‍ഷുറന്‍സ്) അനുവദിച്ചിട്ടുണ്ട്.

വളരെ കുറച്ച്‌ കാര്‍ ഉപയോഗമുള്ളവര്‍ക്കും വളരെ ഉയര്‍ന്നവര്‍ക്കും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയ സ്വഭാവം കണക്കിലെടുത്താണ് ഈ നയങ്ങള്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ എത്ര ദൂരം ഓടുമെന്ന് ഉടമ വ്യക്തമാക്കണം. അതിനനുസരിച്ച്‌ പ്രീമിയം നിശ്ചയിക്കും. ആദ്യം തീരുമാനിച്ച കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്‍ഷുറന്‍സ് കമ്ബനികള്‍ വാഹന ഉപയോഗം നിരീക്ഷിക്കും.

 

Related Articles

Back to top button