HealthLatest

രാത്രിയില്‍ ചോറ് ആരോഗ്യത്തിന് ദോഷമാണോ ?

“Manju”

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്‌ ചോറ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.
ചോറില്‍ അതില്‍ നല്ല അളവില്‍ ഊര്‍ജ്ജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ഏറെ പ്രയോജനകരമാണ്. കാല്‍സ്യം, പ്രോട്ടീന്‍, ഇരുമ്ബ്, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പലരും രാത്രിയിലും ചോറ് കഴിയ്ക്കാറുണ്ട്. എന്നാല്‍, രാത്രിയില്‍ ചോറ് കഴിയ്ക്കാമോ? എന്നാല്‍, നിങ്ങള്‍ക്കറിയുമോ രാത്രിയില്‍ ചോറ് കഴിയ്ക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട് ഒപ്പം ദോഷങ്ങളുമുണ്ട്. രാത്രിയില്‍ ചോറ് കഴിക്കുന്നതിന്‍റെ ഗുണ ദോഷ വശങ്ങള്‍ അറിയാം.
രാത്രിയില്‍ ചോറ് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍:-
വയറിന് ഗുണം ചെയ്യും. അതായത് വയറ്റിലെ രോഗങ്ങള്‍ക്ക് അരിയാഹാരം ഗുണകരമാണ്. കാരണം ഇത് എളുപ്പത്തില്‍ ദഹിക്കും. ചോറ് ദഹനവ്യവസ്ഥയെ സുഗമമായി നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. അതുപോലെ തന്നെ ഇത് ദഹനക്കേട് ഭേദമാക്കുകയും ചെയ്യും.
കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്ബുഷ്ടമാണ് ചോറ്
കാര്‍ബോഹൈഡ്രേറ്റുകള്‍ അരിയില്‍ ധാരാളമായി കാണപ്പെടുന്നു, ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു, ചോറില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ഏറെ നല്ലതാണ്.
ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും
ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നത് ദാഹനത്തിലൂടെയാണ്. ചോറ് ദഹനവ്യവസ്ഥയ്ക്ക് വളരെ ഗുണം ചെയ്യും. ഇതുകൂടാതെ, ഇത് നിങ്ങളുടെ വയറിലെ ചൂടിനെ ശമിപ്പിക്കുകയും ചെയ്യുന്നു.
രാത്രിയില്‍ ചോറ് കഴിക്കുന്നതിന്‍റെ ദോഷങ്ങള്‍:-
രാത്രിയില്‍ ചോറ് കഴിക്കുന്നത് പ്രായമായവരില്‍ പ്രമേഹ പ്രശ്‌നത്തിന് കാരണമാകും, ഇതോടൊപ്പം നിരവധി രോഗങ്ങള്‍ക്കും സാധ്യതയുണ്ട്, ഇത് കൂടാതെ ആസ്ത്മ, ജലദോഷം, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.

Related Articles

Back to top button