InternationalLatest

ശ്രീലങ്കയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

“Manju”

ദുബായ്: ശ്രീലങ്കയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച്‌ ഫ്‌ളൈ ദുബായ്. ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഫ്‌ളൈ ദുബായ് വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശ്രീലങ്കയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ശ്രീലങ്കന്‍ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ഇന്ധനം, ഭക്ഷണം, ധാന്യം തുടങ്ങിയവയ്ക്ക് കനത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്.

Related Articles

Back to top button