InternationalLatest

ആ​ഘോ​ഷ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദങ്ങളാകുന്നു; സ​ഖാ​ഫി

“Manju”

കു​വൈ​ത്ത് സി​റ്റി: ഈ​ദ് ഉ​ള്‍​പ്പെ​ടെ ആ​ഘോ​ഷ​വേ​ള​ക​ള്‍ മു​ഴു​വ​ന്‍ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലു​മു​ള്ള സൗ​ഹാ​ര്‍​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ ദ​അ​വ സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി പ​റ​ഞ്ഞു. ബ​ലി പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കു​വൈ​ത്ത് നാ​ഷ​ന​ല്‍ ഐ.​സി.​എ​ഫ് അ​ബ്ബാ​സി​യ പോ​പ്പി​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സു​ഹൃ​ദ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത അ​യ​ല്പ​ക്ക ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​മാ​യ ഓ​ര്‍​മ​ക​ളാ​ണ് പെ​രു​ന്നാ​ള്‍ ദി​വ​സ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യെ​ന്നും പ്ര​തി​സ​ന്ധി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന ജീ​വി​ത​ഘ​ട്ട​ങ്ങ​ളി​ല്‍ സം​യ​മ​ന​വും ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും പു​ല​ര്‍​ത്തു​ന്ന​തി​ന് എ​ക്കാ​ല​ത്തു​മു​ള്ള വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണ് ഇ​ബ്രാ​ഹീം ന​ബി​യും കു​ടും​ബ​വും ന​യി​ച്ച സ​മ​ര്‍​പ്പി​ത ജീ​വി​ത​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഹ​കീം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ല്‍ ഈ​ദ് സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജീ​വ് നാ​രാ​യ​ണ​ന്‍, ശൈ​ലേ​ഷ്, അ​ഹ്‌​മ​ദ്‌ കെ. ​മാ​ണി​യൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

Related Articles

Back to top button