KeralaLatest

റെയ്നോള്‍ഡ്‌സ് പേന നിര്‍ത്തലാക്കി? വ്യാജ ട്വീറ്റില്‍ ‘പ്രകോപിതരായി’ സോഷ്യല്‍ മീഡിയ

“Manju”

തൊണ്ണൂറുകളില്‍ ജനിച്ച ഏതൊരു ഇന്ത്യക്കാരന്റെയും ഹൃദയം തകര്‍ക്കുന്ന ട്വീറ്റാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധ നേടുന്നത്.
എന്നാല്‍, ഇപ്പോള്‍ ഒരുകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഈ പേനയുടെ ഉത്പാദനം നിര്‍ത്തുകയാണെന്ന മട്ടില്‍ സാമൂഹികമാധ്യമമായ എക്‌സില്‍ ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരുയുഗത്തിന്റെ അന്ത്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, അത്തരമൊരു പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും അടുത്തിടെയും തങ്ങള്‍ ഈ പേന വാങ്ങിയിരുന്നുവെന്നും ഇപ്പോഴും ഇത് വില്‍പനയിലുണ്ടെന്നും ഒട്ടേറെപ്പേര്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വായനക്കാരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയതാണെന്നും നിരവധി പേര്‍ കമന്റു ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ റെയ്നോള്‍ഡ്‌സ് അതിന്റെ സുപ്രധാന സാന്നിധ്യം തുടരുമെന്ന് മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌നോള്‍ഡ് വ്യക്തമാക്കി.
റെയ്നോള്‍ഡ്‌സ് ശക്തമായ വളര്‍ച്ച രേഖപ്പെടുന്നഘട്ടത്തിലാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ കമ്ബനി ഉത്പന്നശ്രേണി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കമ്ബനി വ്യക്തമാക്കി.
എല്ലാ റെയ്നോള്‍ഡ്‌സ് പ്രേമികള്‍ക്കും ആശ്വാസിക്കാം. അവരുടെ പ്രിയപ്പെട്ട പേന ഇപ്പോഴും വിപണിയിലുണ്ട്

Related Articles

Back to top button