EntertainmentKeralaLatest

വിവാഹ വാര്‍ഷിക ചിത്രം പങ്കുവെച്ച് നിവിന്‍ പോളി

“Manju”

മലയാളത്തിലെ യുവ നായകനായ നിവിന്‍പോളിയുടെ പതിനൊന്നാം വിവാഹ വാര്‍ഷികമാണിന്ന്.കോളേജ് പഠന കാലം മുതല്‍ നിവിനൊപ്പമുള്ള കൂട്ടുകാരിയാണ് റിന്ന ജോയ് ആണ് താരത്തിന്റെ പങ്കാളി. ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും, റിന്നയും തമ്മില്‍. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ, “ഒന്നായതിന്റെ 11 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു” – എന്ന കാപ്ഷനൊപ്പം റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തു കൊണ്ട് നിവിന്‍ കുറിച്ചിരിക്കുകയാണ്. ഫര്‍ഹാന്‍ ഫാസില്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും നിവിനും, റിന്നയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

Related Articles

Back to top button