IndiaLatest

അദാനി നാലാമത്തെ ശതകോടീശ്വരന്‍

“Manju”
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 9,23,214 കോടി(115.5 ബില്യണ്‍ ഡോളര്‍)രൂപയാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപ (104. ബില്യണ്‍ ഡോളര്‍)യും മുകേഷ് അംബാനിയുടേത് 7,19,388 കോടി (90

ബില്യണ്‍ ഡോളര്‍)രൂപയുമാണ്.

പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍,  ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.

ഹരിത ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പങ്കാളിയായതാണ് അദാനി നേട്ടമാക്കിയത്. അദാനി ഗ്രൂപ്പിന്റെ പല ഓഹരികളും രണ്ടുവര്‍ഷത്തിനിടെ 600ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഈയിടെയാണ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായത്.

Related Articles

Back to top button