Uncategorized

ശാന്തിഗിരിയിൽ ഔഷധസസ്യ പ്രദർശനവും വിൽപ്പനയും

“Manju”
സിദ്ധ മെഡിക്കൽ കോളേജ് ഹെർബൽ ഗാർഡനിലെ ജീവനക്കാരനായ വിജയൻ. റ്റി കഴക്കൂട്ടം അഗ്നിശമന അസ്സിസ്റ്റന്റ് ഫയർസ്റ്റേഷൻ ഓഫീസർ ജി.കെ. ബൈജുവിന് കറ്റാർവാഴയുടെ തൈ നൽകുന്നു.

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് സിദ്ധ മെഡിക്കൽ കോളേജ് മെഡിസിനൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനവും വിൽപ്പനയും നടന്നു. ആശ്രമത്തിന്റെ പ്രധാനകവാടം (ഗേറ്റ് നം. 3)ത്തിന് മുന്നിലെ ആൽമരത്തിന്റെ ചുവട്ടിലായാണ് പ്രദർശനം ഒരുക്കിയത്. ഔഷധസസ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം ഓർഗനൈസിംഗ് സെക്രട്ടറി ഓഫീസ് ഇൻ-ചാർജ് സ്വാമി സത്യചിത്ത് ജ്ഞാന തപസ്വി നിർവഹിച്ചു.

ഹെർബൽഗാർഡനിലെ സീനിയർ അസിസ്റ്റന്റ് മഞ്ജുള. എം. ആർ ചേർത്തല പള്ളിപ്പുറം സ്വദേശി പി.ജി.സന്തോഷിന് തൈ നൽകി കൊണ്ട് ആദ്യ വിൽപ്പന നടത്തിയപ്പോൾ

ഹെർബൽഗാർഡനിലെ സീനിയർ അസിസ്റ്റന്റ് മഞ്ജുള. എം. ആർ ചേർത്തല പള്ളിപ്പുറം സ്വദേശി പി.ജി.സന്തോഷിന് തൈ നൽകി കൊണ്ട് ആദ്യ വിൽപ്പന നടത്തി. നിരവധി പേരാണ് ഔഷധസസ്യങ്ങളെ അടുത്തറിയാനായി എത്തിയത്. സിദ്ധ കോളേജിലെ ബോട്ടണി അധ്യാപകരായ രഞ്ചിത.വി, സിന്ധു.ബി.പി എന്നിവരാണ് പ്രദർശനത്തിന്റെ മേൽനോട്ടം വഹിച്ചത്.

പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് സിദ്ധ മെഡിക്കൽ കോളേജ് മെഡിസിനൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമത്തിൽ നടന്ന ഔഷധസസ്യ പ്രദർശനത്തിന് സ്വാമി സത്യചിത്ത് ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു.

Related Articles

Back to top button