Latest

പിങ്ക് നിറത്തിലുള്ള അപൂർവ്വയിനം വജ്രം കണ്ടെത്തി

“Manju”

അംഗോളയിൽ നിന്ന് പിങ്ക് നിറത്തിലുള്ള അപൂർവ്വയിനം വജ്രം കണ്ടെത്തി. 300 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലുപ്പമുള്ള വജ്രം കുഴിച്ചെടുക്കുന്നത്. അംഗോളയിലെ വജ്ര സമ്പന്നമായ വടക്കുകിഴക്കൻ മേഖലയിലെ ലുലോ ഖനിയിൽ നിന്നാണ് ഇത് കണ്ടെത്തിയ. 170 കാരറ്റുള്ള ഈ പിങ്ക് വജ്രത്തിന്റെ പേര് ലുലോ റോസ് എന്നാണ്.

ഏറ്റവും വലുപ്പമേറിയ ഈ വജ്രത്തിന് കോടികൾ വിലമതിക്കും. ഇത് അന്താരാഷ്‌ട്ര വിപണിയിൽ ലേലത്തിനെത്തിക്കുമെന്ന് ലപകാപ ഡയമണ്ട് കമ്പനി അറിയിച്ചു. ലുലോയിൽ നിന്ന് കണ്ടെടുത്ത ഈ പിങ്ക് ഡയമണ്ട് അംഗോളയെ അന്താരാഷ്‌ട്ര തലത്തിൽ പ്രധാനിയാക്കുമെന്ന് രാജ്യത്തെ മന്ത്രി ഡയമന്തിനോ അസെവെഡോ പറഞ്ഞു. അംഗോള സർക്കാരും ഈ ഖനിയുടെ പങ്കാളിയാണ്.

പിങ്ക് ഡയമണ്ട്‌സ് കളർ ഡയമണ്ട്‌സിന്റെ വിഭാഗത്തിൽ പെടുന്ന ഒന്നാണ് പിങ്ക് ഡയമണ്ട്. 59.6 കാരറ്റ് പിങ്ക് സ്റ്റാറാണ് ഇതുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലകൂടിയ പിങ്ക് ഡയമണ്ട്. 2017 ൽ ഹോങ്കോംഗിൽ നടന്ന ലേലത്തിൽ 71.2 മില്യൺ ഡോളറിനാണ്(5,68,92,75,160 രൂപ) ഇത് വിറ്റത്.

Related Articles

Back to top button