LatestThiruvananthapuram

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

“Manju”

വെഞ്ഞാറമൂട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ . വാമനപുരം എക്സൈസ് നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത് .വെള്ളംകുടി എ.കെ.ജി. കോളനിയില്‍ സജിന മന്‍സിലില്‍ സജീര്‍(29) ആണ് പിടിയിലായത്. വാമനപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആനാകുടി പൂപ്പുറം ജങ്‌ഷനില്‍ വച്ചാണ് ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കല്ലറയിലും പരിസരത്തും ചില്ലറ വില്‍പ്പനയ്‌ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവിന് വിപണിയില്‍ 50,000 രൂപയോളം വിലവരുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു

Related Articles

Check Also
Close
Back to top button