KeralaLatest

ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണത്തിനായി ഹോമിയോപ്പതി വകുപ്പ്

“Manju”

ജില്ലയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമായ ഡി എൽ ഇ ജി (ഡിസ്ട്രിക്റ്റ് ലെവൽ എക്സ്‌പെർട് ഗ്രൂപ്പ്) തീരുമാനം.

മുതിർന്നവർ നാല് ഗുളിക വീതം രണ്ട് നേരം അഞ്ച് ദിവസമാണ് കഴിക്കേണ്ടത്. കുട്ടികൾ (12 വയസ്സിൽ താഴെ) രണ്ട് ഗുളിക വീതം രണ്ട്നേരം അഞ്ച്ദിവസം. ആവശ്യമെങ്കിൽ ഒരു മാസത്തെ ഇടവേളയിൽ ഇതേ മരുന്ന് ഇതേ അളവിൽ ആവർത്തിക്കാം.

നിലവിലെ സാഹചര്യത്തിൽ ഹോമിയോ സ്ഥാപനങ്ങൾ മുഖേനയാണ് ബോധവൽക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആവശ്യപ്രകാരം സ്ഥാപനത്തിൽ എത്തുവാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പ്രത്യേകം സജ്ജീകരിക്കപ്പെട്ട പ്രതിരോധ മെഡിക്കൽ ക്യാമ്പ് വഴിയും മെഡിക്കൽ ഓഫീസർ, പാരാമെഡിക്കൽ ജീവനക്കാരുടെ സാന്നിദ്ധ്യത്തിലും പ്രതിരോധ മരുന്നു വിതരണം നടത്തും. പ്രതിരോധ മരുന്നുവിതരണത്തിന്റെ ചെലവ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും.

പ്രതിരോധ മരുന്നുവിതരണവും ഡാറ്റ ശേഖരണവും അതാത് സ്ഥലത്തെ അംഗീകൃത പ്രൈവറ്റ് ഹോമിയോ ഡോക്ടർമാരുടെയും ആശ വർക്കർമാരുടെയും സഹായത്തോടെയാകും നടത്തുക. ഇതിന്റെ കൃത്യമായ ഡാറ്റ എല്ലാ മെഡിക്കൽ ഓഫീസർമാരും സൂക്ഷിക്കും.

Related Articles

Back to top button