InternationalLatest

അത്‌ലാന്റിക്കിന്റെ അടിത്തട്ടില്‍ നിഗൂഢമായ ദ്വാരങ്ങള്‍

“Manju”

സമുദ്ര ഗവേഷകര്‍ അത്ലാന്റിക്കിന്റെ അടിയില്‍ നിഗൂഢമായ ദ്വാരങ്ങള്‍ കണ്ടെത്തി. നിരനിരയായി തുല്യ അകലങ്ങളിലാണ് ഈ ദ്വാരങ്ങള്‍. ഒറ്റ നോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമെന്ന് തോന്നുമെങ്കിലും 2,540 അടി താഴ്ചയില്‍ എങ്ങനെയാണ് ഇവ വന്നതെന്ന് ശാസ്ത്രലോകത്തിന് മറുപടിയില്ല. ആരാണ് ഇവ നിര്‍മ്മിച്ചതെന്നതിനും ഉത്തരമില്ല. വിവിധ ഗ്രഹങ്ങളില്‍ പര്യവേഷണം നടത്തുന്ന കാലത്താണ് ഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിലെ വാസ്തവം തേടി ശാസ്ത്ര ലോകം തലപുകയ്ക്കുന്നത്.
കടലിന്റെ അടിത്തട്ടില്‍ ഇത്തരം ദ്വാരങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടല്ല. 2004 ജൂലായില്‍ വടക്കന്‍ മിഡ്‌അറ്റ്ലാന്റിക് റിഡ്ജിലൂടെയുള്ള ഒരു പര്യവേഷണത്തിനിടെ 2,082 മീറ്റര്‍ ആഴത്തില്‍ പര്യവേക്ഷണം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ദ്വാരങ്ങള്‍ കണ്ടെത്തിയിരുന്നു. ദ്വാരങ്ങള്‍ മനുഷ്യനിര്‍മ്മിതമാണെന്ന് തോന്നുമെങ്കിലും അവയ്ക്ക് ചുറ്റുമുള്ള മണല്‍ കൂമ്പാരങ്ങള്‍ കുഴികുത്തിയതിന്റെ തെളിവായി നിരീക്ഷണ സംഘം കരുതുന്നു.

Related Articles

Back to top button