IndiaLatest

പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ

“Manju”

NRC was not on the agenda of the government yet, Says Amit Shah | പൗരത്വ  രജിസ്റ്റര്‍ അവിടെ നിൽക്കട്ടെ, പൗരത്വ നിയമത്തെക്കുറിച്ച് പറയൂ, രണ്ടും  രണ്ടെന്ന് അമിത് ഷാ ...

ശ്രീജ.എസ്

ല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വന്നതിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് മൂലം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായില്ലെന്നും വാക്സിന്‍ വിതരണ ശേഷം ഇത് പുനരാരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്‍് പാസാക്കിയത്.

നിയമം പാസാക്കി ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നതാണ് രീതി. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് സിഎഎ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

Related Articles

Back to top button