KeralaLatest

പെരുമ്പാവൂരില്‍ കെട്ടിടം തകര്‍ന്നതിന് കാരണം 
ചുവരുകളിലെ ഈര്‍പ്പം

“Manju”

 

പെരുമ്പാവൂര്‍ : കീഴില്ലം സൗത്ത് പരിത്തിയേലിപ്പടി കാവില്‍തോട്ടം ഇല്ലത്തെ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വീടിന്റെ താഴത്തെ നിലയിലെ ചുവരുകളിലുണ്ടായ ഈര്‍പ്പമാണ് അപകടകാരണമെന്നാണ് താലൂക്ക് അധികൃതരുടെ നിഗമനം. ചെങ്കല്ലില്‍ നിര്‍മ്മിച്ചതാണ് കെട്ടിടത്തിന്റെ ചുവരുകള്‍. വെള്ളി പകല്‍ മൂന്നിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഭൂമി പരിശോധനയ്ക്ക് എത്തിയിരുന്നു.
മണ്ണിന്റെ പ്രശ്നങ്ങളില്ലെന്നാണ് അവരുടെ പരിശോധനയില്‍ തെളിഞ്ഞത്. മുകളിലത്തെ സണ്‍ഷെയ്‌ഡിന്റെ ബലത്തിലാണ് രണ്ടാംനില തറയില്‍ പതിഞ്ഞുനില്‍ക്കുന്നത്. വീട്ടുടമ ഈശ്വരന്‍ നമ്പൂതിരിയെയും കുടുംബത്തെയും മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. റവന്യുവകുപ്പ് 10,000 രൂപ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button