Kerala

കേരളത്തിൽ നാല് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും 12 ജില്ലകളിൽ മഴ തുടരും.

ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. തീരദേശ മലയോരമേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി .വനമേഖലയിൽ ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽകുന്നതിനാൽ പ്രത്യേക കരുതൽ വേണം. മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്

Related Articles

Back to top button