IndiaLatest

സ്‌പ്രൈറ്റ് നാളെ മുതല്‍ പുതിയ രൂപത്തില്‍

“Manju”

ന്യൂഡല്‍ഹി: സ്‌പ്രൈറ്റ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മവരുന്ന പച്ച കുപ്പി ഇനി മറക്കാം. 60 വര്‍ഷങ്ങള്‍ക്കു ശേഷം പച്ച നിറം ഉപേക്ഷിച്ച്‌ ട്രാന്‍സ്‌പെരന്റ് കുപ്പിയില്‍ ആണ് സ്പ്രൈറ്റ് ഇനിമുതല്‍ വിപണിയിലെത്തുക. കൂടുതല്‍ സുസ്ഥിരവും, പരിസ്ഥിതി സൗഹൃദവുമാകാനുള്ള ലക്ഷ്യമാണ് തീരുമാനത്തിന് പിന്നില്‍. നാളെ മുതല്‍ വിപണിയിലെത്തുന്ന പുതിയ സ്‌റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

കാര്‍ബണേറ്റഡ് ശീതളപാനിയമായ സ്‌പ്രൈറ്റ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പി.ഇ.ടി) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികള്‍ വസ്ത്രങ്ങള്‍ കാര്‍പ്പെറ്റുകള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാല്‍ ട്രാന്‍സ്‌പെരന്റ് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നു സ്‌പ്രൈറ്റ് ബ്രാന്‍ഡ് ഉടമകളായ കൊക്കോ കോള കമ്ബനി വ്യക്തമാക്കി.

Related Articles

Back to top button