KeralaLatest

ശാന്തിഗിരിയില്‍ ഇന്ന് കർമ്മമേഖലയിലെ മികവിന് അമ്പത് പേർക്ക് ആദരവ്

വിവിധ മണ്ഡലങ്ങളിലുളള അമ്പത് വ്യക്തികളെയാണ് ആദരിക്കുന്നത്

“Manju”
ബത്തേരി ശാന്തിഗിരിയില്‍ ഇന്ന് കർമ്മമേഖലയിലെ മികവിന് അമ്പത് പേർക്ക് ആദരവ്

സുല്‍ത്താന്‍ബത്തേരി: ശാന്തിഗിരി ആശ്രമം നമ്പ്യാര്‍കുന്ന് ബ്രാഞ്ചിലെ പ്രതിഷ്ഠാപൂര്‍ത്തീകരണം ചടങ്ങുകളോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലുളള അന്‍പത് വ്യക്തികളെ ആദരിക്കും. ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ടി സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. കേരളത്തിന്റെ നെല്ലച്ഛന്‍ പത്മശ്രീ ചെറുവയൽ രാമൻ, ഗോത്രവിഭാഗത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച നാഗ്പൂര്‍ സ്വദേശി പത്മശ്രീ ഡോ. ധനഞ്ജയ് ദിവാകർ സാഗ്ദേ, ഓ.കെ. ജോണി (ഡോക്വുമെന്ററി), സുബൈർ വയനാട് (സിനിമ), സൂരജ് പുരുഷോത്തമന്‍ (ജൈവകൃഷി), പ്രതീഷ് മാരാർ (സിനിമ), ഡോ. വി.പി. ദാഹർ മുഹമ്മദ് (ആരോഗ്യം) , പ്രസീത് കുമാർ തയ്യിൽ (കൃഷി), ബിജു പോൾ (സഞ്ചാര സാഹിത്യം), ഷാജി കേദാരം (കൃഷി), ഇ.കെ. ശശിധരൻ തോമാട്ടുച്ചാൽ(യോഗ), പ്രൊഫ. വർഗീസ് വൈദ്യൻ (വിദ്യാഭ്യാസം), പി.എം.വേണുനാഥൻ (വ്യവസായം), സാദിർ തലപ്പുഴ (കല), രാജൻ കെ ആചാരി (നാടന്‍പാട്ട്) , ഡോ.പി. രാജേന്ദ്രൻ,(കാര്‍ഷിക ഗവേഷണം) പി.കെ. കുമാരൻ ( ജൈവകൃഷി), വിനു. എസ്. ചേരമ്പാടി (മിമിക്രി ), റെജി ഗോപിനാഥ് (വയലിന്‍), വേലായുധൻ ഗുരുക്കൾ (കളരി), ഡോ. പി. ലക്ഷ്മണൻ (വിദ്യാഭ്യാസം), പ്രേം സായി ഹരിദാസ് (സാമൂഹ്യപ്രവര്‍ത്തനം), റ്റി. എം.രേണുക (ഗായിക) , പി.ജെ. ചാക്കോച്ചൻ (ജൈവകൃഷി), കണ്ണൻ കോളിമൂല (നാട്ടുവൈദ്യം ), അഡ്വ.പി.എന്‍. സുരേന്ദ്രന്‍ (നിയമം), ജേക്കബ് സി വർക്കി ( നാടകം), ഭാസ്കരൻ ബത്തേരി (സാഹിത്യം), ശ്രീനിവാസൻ വൈദ്യർ (ആയൂര്‍വേദം), ഏലിയാസ് പി.എം (മീഡിയ), എന്‍. ഭാസ്കരൻ (അദ്ധ്യാപനം), കേളു വൈദ്യർ (നാട്ടുചികിത്സ) , ഡോ.എന്‍. സുരേഷ് കുമാർ ( ആയൂര്‍വേദം), കൊച്ചങ്കോട് ഗോവിന്ദൻ (ആയോധന കല), ശശി എന്‍.കെ (വെല്‍നസ്), വേദലക്ഷി (ശാസ്ത്രം), സുനില്‍ ബാബു( മാജിക് ) എന്നിവരെയും ആശ്രമത്തിന്റെ ആദ്യകാലപ്രവര്‍ത്തകരായ പാലിയിൽ ഭാസ്കരൻ, വി.എം. മോഹൻദാസ്, രാവുട്ടി, ഉമ്മുകുൽസു, ശശി നമ്പ്യാർകുന്ന്, വിശ്വംഭരൻ. എം. കെ, കുഞ്ഞിപ്പോക്കർ, ഗോവിന്ദൻ, റ്റി.കെ. ഹരിദാസൻ, സുലോചന ഗോവിന്ദൻകുട്ടി, മല്ലിക, കെ.പി. ശ്രീമതി, കൃഷ്ണൻകുട്ടി എന്നിവരെയുമാണ് ആദരിക്കുന്നത്.

Related Articles

Back to top button