InternationalLatest

ബെല്‍ജിയം മധ്യനിര താരം വെസ്റ്റ് ഹാമിലേക്ക്

“Manju”

ഫ്രഞ്ച് ലീഗ് വണ്‍ ടീം ആയ ലില്ലെയില്‍ നിന്നു ബെല്‍ജിയം മധ്യനിര താരം അമഡൗ ഒനാന വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. നേരത്തെ വെസ്റ്റ് ഹാമിന്റെ ഓഫര്‍ നിരസിച്ച ഫ്രഞ്ച് ക്ലബ് നിലവില്‍ പുതിയ ഓഫര്‍ സ്വീകരിച്ചു എന്നാണ് സൂചനകള്‍. ഏതാണ്ട് 40 മില്യണ്‍ യൂറോക്ക് ആവും താരം ലണ്ടനില്‍ എത്തുക.നിലവില്‍ താരവും ആയി ഇതിനകം ധാരണയില്‍ എത്തിയ വെസ്റ്റ് ഹാം 2027 വരെയുള്ള കരാര്‍ ആണ് താരവും ആയി ഒപ്പ് വക്കുക എന്നാണ് സൂചന. ഉയര്‍ന്ന ശാരീരിക ക്ഷമതയും മികച്ച കളി മികവും ഉള്ള താരത്തിന് പ്രീമിയര്‍ ലീഗില്‍ തിളങ്ങാന്‍ ആവും എന്നു തന്നെയാണ് വെസ്റ്റ് ഹാം പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ക്ലബ് വിട്ട ക്ലബ് ഇതിഹാസം മാര്‍ക് നോബിളിനു അടക്കം പകരക്കാരനായി ആവും താരം വെസ്റ്റ് ഹാമില്‍ എത്തുക.

Related Articles

Back to top button