InternationalLatest

ഇന്ത്യയും അഫ്ഗാനും ഭീകര രാഷ്ട്രങ്ങളെന്ന് പാകിസ്ഥാന്‍

“Manju”

ഇസ്ലാമാബാദ്: രണ്ട് അയല്‍ രാജ്യങ്ങളുടെ നിലപാടുകളും പാകിസ്ഥാന് അപകടമാണെന്ന് വാര്‍ത്താവിതരണ മന്ത്രി ഫവാസ് ചൗധരി.
സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യാനോ സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനോ കഴിയില്ലെന്ന് പറയുന്നത് വലിയ പ്രശ്നമാണ്. താലിബാന്റെ പോലെ സമാനമായ ഒരു തീവ്രഹിന്ദു ചിന്താഗതി ഇന്ത്യയിലും വളര്‍ന്നു വരുന്നുണ്ട്. ഈ രണ്ട് ചിന്താഗതികള്‍ക്കെതിരെയാണ് പാകിസ്ഥാന്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി നടക്കുന്ന ഈ പോരാട്ടങ്ങളില്‍ തങ്ങള്‍ക്ക് പരാജയങ്ങളും വിജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, പോരാട്ടത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫവാദ് ചൗധരി വ്യക്തമാക്കി. മത തീവ്രവാദം കാരണം ഇന്ത്യ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഒരു കാരണവശാലും പാകിസ്ഥാന്‍ ഒരു മതരാഷ്ട്രമാകില്ലെന്നും, തങ്ങള്‍ ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button