InternationalLatest

ഇന്ത്യയുടെ സഹായത്തോടെ ‘ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്‌ട്

“Manju”

ന്യൂദല്‍ഹി: മാലദ്വീപിന് 100 മില്ല്യന്‍ ഡോളറിന്റെ (786 കോടി രൂപ) വായ്പ കൂടി അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ചകളാലാണ് തീരുമാനം. ഇപ്പോള്‍ നല്‍കിവരുന്ന സഹായത്തിനു പുറമേയാണ് വായ്പ. ഭവന നിര്‍മാണത്തിനാണ് ഈ വായ്പ. 4000 വീടുകള്‍ പണിയാനാണ് പദ്ധതി. ഇതിനു പുറമേ 2000 വീടുകള്‍ക്കും സാമ്ബത്തിക സഹായം നല്‍കും.
മാലദ്വീപില്‍ ഇന്ത്യ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളും സമയത്തിന് പൂര്‍ത്തിയാക്കുമെന്നും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ദിശയില്‍ എത്തിയതായും ചര്‍ച്ചയില്‍ മോദി ചൂണ്ടിക്കാട്ടി. ഏത് കാര്യത്തിലും മാലയ്ക്ക് ആദ്യം ആശ്രയിക്കാവുന്ന സുഹൃത്താണ് ഇന്ത്യയെന്നും മോദി പറഞ്ഞു. ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്‌ട് ഉദ്ഘാടനംമോദിയും സോലിഹും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് ചടങ്ങില്‍ മോദി ചൂണ്ടിക്കാട്ടി. മാലദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്‌ട്.

Related Articles

Back to top button