KeralaLatest

സ്വര്‍ണവില കുതിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി . പവന്റെ വില 80 രൂപ കൂടി 35,920 രൂപയിലെത്തി. 4,490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയില്‍ വര്‍ധനവുണ്ടായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.19 ശതമാനം ഉയര്‍ന്ന് 47,980 രൂപയിലെത്തി. എന്നാല്‍ ആഗോള വിപണിയില്‍ വിലയില്‍ പ്രകടമായ വ്യത്യാസമുണ്ടായില്ല .

Related Articles

Back to top button