IndiaKeralaLatest

ഖുശ്ബുവിന് ദയനീയ പരാജയം

“Manju”

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ താമര വിരിയിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയ നടി ഖുശ്ബു സുന്ദറിന് തൗസന്‍റ് ലൈറ്റ് മണ്ഡലത്തില്‍ ദയനീയ പരാജയം. കാടിളക്കി ആളെക്കൂട്ടിയ താരം ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോട് 3375 വോട്ടുകള്‍ക്ക് പിന്നിലാണ്. 58ശതമാനം വോട്ടും ഏഴിലന്‍ പെട്ടിയിലാക്കിയതിനാല്‍ അട്ടിമറി പ്രതീക്ഷകളില്ലാത്ത മണ്ഡലത്തില്‍ താമര വിരിയിക്കാമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്ക് പിഴച്ചു.
തെരെഞ്ഞെടുപ്പിന് മുമ്ബ് തൗസന്‍റ് ലൈറ്റിലെ സിറ്റിങ് എം.എല്‍.എ സെല്‍വം ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണിത്. 1989 മുതല്‍ 2006 വരെ സ്റ്റാലിന്‍ മത്സരിച്ച മണ്ഡലവും. സ്റ്റാലിന്‍ പിന്നീട് കൊളത്തൂരിലേക്ക് മാറി.
എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ 20 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി മൂന്ന് സീറ്റുകളിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്

Related Articles

Back to top button