IndiaLatest

തിരംഗ റാലി സംഘടിപ്പിച്ചു

“Manju”

പാലക്കാട്: പാലക്കാടിനെ ത്രിവര്‍ണമണിയിച്ച്‌ ഒബിസി മോര്‍ച്ചയുടെ തിരംഗ റാലി. ഹെഡ് പോസ്റ്റ് ഓഫീസ് മുതല്‍ പുലിക്കോട്ടില്‍ രത്‌നവേലു ചെട്ടി സ്മാരകം (കോട്ടമൈതാനം) വരെയായിരുന്നു തിരംഗ യാത്ര സംഘടിപ്പിച്ചത്.ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഏതെങ്കിലും വ്യക്തികളുടെയോ, സംഘടനകളുടെയോ മാത്രം സൃഷ്ടിയല്ലെന്നും അനേകം വ്യക്തികളുടെയും, സംഘടനകളുടെയും പേരും, പെരുമയും ആഗ്രഹിക്കാതെ സ്വാതന്ത്ര്യ സമരാഗ്‌നിയില്‍ ജീവാഹുതി ചെയ്ത പതിനായിരകണക്കിന് ദേശാഭിമാനികളുടെയും സമര്‍പ്പണമാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ സ്ഥാനം പിടിക്കാത്ത പതിനായിര കണക്കിന് സമരഭടന്മാരുട പ്രതിനിധിയാണ് പുലിക്കോട്ട് രത്‌നവേല്‍ ചെട്ടി. ഭാരതത്തിന്റെ മഹിമയ്‌ക്ക് പോറല്‍ ഏല്‍ക്കുന്ന സാഹചര്യത്തില്‍ മനം നൊന്താണ് അദ്ദേഹം ജീവാഹുതി ചെയ്തത്. ഇത്തരം അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര ഭടന്മാരെകുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞു.ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍പി രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ശശികുമാര്‍. എം, ട്രഷറര്‍ ബബ്ലൂ, ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button