KeralaLatest

സംസ്ഥാനത്ത് വ്യാപക മഴ

“Manju”

 

തിരുവനന്തപുരം• തിരുവനന്തപുരത്ത് രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. കൊല്ലം, എറണാകുളം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇന്ന് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗോവയ്ക്കും മുബൈക്കും ഇടയിൽ കടലിലാണ് ന്യൂനമർദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുകയാണ്.

Related Articles

Back to top button