IndiaLatest

‘ദ കാശ്‌മീര്‍ ഫയല്‍സ്” സംവിധായകന് വൈ കാറ്റഗറി സുരക്ഷ

“Manju”

ഡല്‍ഹി; ദ കാശ്‌മീര്‍ ഫയല്‍സ്” സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം. വിവേകിനെതിരെ ഭീഷണിയുള്ളതായും അദ്ദേഹത്തിന് വി.ഐ.പി സുരക്ഷ നല്‍കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണിത്. മാത്രമല്ല സമൂഹമാദ്ധ്യമങ്ങള്‍ വഴിയും അദ്ദേഹത്തിന് ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

സുരക്ഷ ലഭിച്ചാല്‍ സി.ആര്‍.പി.എഫിന്റെ അഞ്ചോളം വരുന്ന സായുധ സേനാംഗങ്ങളുടെ വലയത്തിലാകും വിവേക് അഗ്നിഹോത്രി. അമിത് ഷാ, ജെ.പി. നദ്ദ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരടക്കം നിലവില്‍ അഞ്ച് വിഭാഗങ്ങളിലായി 117 പേര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ട്.

Related Articles

Back to top button