InternationalLatest

റോഹിൻഗ്യകള്‍ക്ക് ഫ്ലാറ്റില്ല, തിരിച്ചയയ്ക്കും കേന്ദ്രമന്ത്രിയെ തിരുത്തി ആഭ്യന്തരമന്ത്രാലയം

“Manju”

ന്യൂഡൽഹി∙ റോഹിൻഗ്യൻ അഭയാർഥി വിഷയത്തിൽ നിലപാടുമാറ്റി കേന്ദ്രസർക്കാർ. റോഹിൻഗ്യൻ അഭയാർഥികൾക്ക് സർക്കാർ ഫ്ലാറ്റുകള്‍ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും റോഹിൻഗ്യകളെ തിരിച്ചയയ്ക്കാൻ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള റോഹിൻഗ്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ ഫ്ലാറ്റുകളും പൊലീസ് സംരക്ഷണവും നൽകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തിരുത്തുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ഡൽഹിയിലെ ബക്കർവാലയിൽ റോഹിൻഗ്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഫ്ലാറ്റുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

എല്ലാ റോഹിൻഗ്യൻ അഭയാർഥികളെയും ഡൽഹിയിലെ ബക്കർവാല ഏരിയയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റുമെന്നും അവർക്ക് അടിസ്ഥാന സൗകര്യങ്ങളും ഡൽഹി പൊലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു ഹർദീപ് സിങ് പുരിയുടെ ട്വീറ്റ്. ‘‘അഭയം തേടിയവരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎൻ അഭയാർഥി കൺവൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ പരിഗണിക്കാതെ എല്ലാവർക്കും അഭയം നൽകുന്നു’’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button