KeralaLatest

ഓണക്കിറ്റ് വിതരണം 23 മുതല്‍

“Manju”

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കും. കിറ്റിന്റെ പാക്കിങ്‌ പുരോഗമിക്കുന്നു.പാക്കിങ്‌ പൂര്‍ത്തിയാക്കിയവ 22 മുതല്‍ റേഷന്‍കടകളില്‍ എത്തിക്കും. സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 22ന്‌ തിരുവനന്തപുരത്ത്‌ നിര്‍വഹിക്കും.
തുണിസഞ്ചിയടക്കം 14 ഉല്‍പ്പന്നങ്ങളാണ്‌ ഇത്തവണ കിറ്റിലുള്ളത്‌. ജില്ലയിലെ 9,00,773 റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കും കിറ്റ്‌ നല്‍കും. എറണാകുളം സിറ്റി റേഷനിങ്‌ ഓഫീസിനുകീഴില്‍ 81,734, കൊച്ചി 69,286, കണയന്നൂര്‍ താലൂക്ക്‌ സപ്ലൈ ഓഫീസിനുകീഴില്‍ 1,36,878, കൊച്ചി 65,971, ആലുവ 1,42,507, പറവൂര്‍ 1,08,060, കുന്നത്തുനാട്‌ 1,31,163, കോതമംഗലം 70,850, മൂവാറ്റുപുഴ 94,324 എന്നിങ്ങനെയാണ്‌ കിറ്റ്‌ നല്‍കുക. 22 മുതല്‍ ആരംഭിക്കുന്ന വിതരണം സെപ്തംബര്‍ ഏഴുവരെ തുടരും.

Related Articles

Back to top button