IndiaLatest

സുഖോയ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ച്‌ ടാങ്കര്‍ വിമാനം

“Manju”

ന്യൂഡല്‍ഹി: ആകാശത്ത് വെച്ച്‌ ഇന്ത്യയുടെ സുഖോയ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ച്‌ ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം .ഫ്രഞ്ച് വ്യോമസേനയുടെ മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് എ 330 ആണ് ഇന്ത്യയുടെ സുഖോയ് 30 വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച്‌ ഇന്ധനം നിറച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഭാരതീയ വായുസേനയും ഫ്രഞ്ച് വ്യോമസേനയും പുറത്തുവിട്ടു. ആംബര്‍ലിയില്‍ നടക്കുന്ന പിച്ച്‌ബ്ലാക്ക് 2022 സൈനിക അഭ്യാസത്തില്‍ പങ്കെടുക്കാനുളള യാത്രയിലായിരുന്നു വ്യോമസേന വിമാനം. ഡാര്‍വിനിലെ ലാന്‍ഡിംഗിന് മുന്‍പായിരുന്നു ഇന്ത്യന്‍ വിമാനങ്ങള്‍ ഇന്ധനം നിറച്ചത്. ഇതാദ്യമായിട്ടാണ് ഇന്ത്യയ്‌ക്ക് ഇത്തരം സേവനം നല്‍കുന്നതെന്ന് ഫ്രാന്‍സ് വ്യോമസേന വ്യക്തമാക്കി.

Related Articles

Back to top button