Latest

വിശ്വസംസ്കൃതികലാരംഗം: ഗവേണിംഗ് കമ്മിറ്റി ചുമതലക്കാർ ഏരിയകൾ സന്ദർശിച്ചു

“Manju”

ചേർത്തല : ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാർ സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, എറണാകുളം ഏരിയകൾ സന്ദർശിച്ചു. പുതിയതായി രൂപവൽക്കരിച്ച
ഏരിയ കമ്മിറ്റികളുടെ പ്രഥമയോഗം നടത്താനായിരുന്നു സന്ദർശനം. ഏരിയ കമ്മിറ്റി ചുമതലക്കാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിശ്വസംസ്കൃതികലാരംഗത്തിന്റെ ഏരിയയിലുള്ള പ്രവർത്തന രീതികളെക്കുറിച്ചും സ്വാമി സംസാരിച്ചു.

ഏരിയയിലെ മറ്റ് സാംസ്ക്കാരിക പ്രവർത്തകരുടെ സഹായസഹകരണങ്ങളോടെ കലാകാരന്മാരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും കലയിലൂടെ ഗുരുവിന്റെ ആശയം ജനഹൃദയങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ ക്കുറിച്ചും യോഗങ്ങളിൽ ചർച്ച ചെയ്തു. ‘കലാഗ്രാമം’ എന്ന പ്രോജക്ടിനെക്കുറിച്ചും സ്കൂൾ ഓഫ് മ്യൂസിക്ക് ഏരിയകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിനെക്കുറിച്ചും ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരായ പി. ജി. രമണൻ, എസ്. കിരൺ,  എസ്.എസ്. ദീപ, വി.ഷീബ, ബിന്ദു സുനിൽ എന്നിവർ സംസാരിച്ചു.

ഒക്ടോബർ 22,23 ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ ഹരിപ്പാട് ഏരിയയിൽ സ്വാമി മധുരനാദൻ ജ്ഞാനതപസ്വിയും ജനനി നിത്യരൂപ ജ്ഞാനതപസ്വിനിയും ചേർത്തല ഏരിയയിൽ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയും എറണാകുളം ഏരിയയിൽ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വിയും ജനനി വിനയ ജ്ഞാനതപസ്വിനിയും ആലപ്പുഴ ഏരിയയിൽ സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയും മഹനീയ സാന്നിധ്യമായി. ഏരിയ ഓഫീസ് ചുമതലക്കാരും വിശ്വസംസ്കൃതികലാരംഗം ഏരിയ കമ്മിറ്റി ചുമതലക്കാരും യോഗങ്ങളിൽ പങ്കെടുത്തു.

Related Articles

Back to top button