Uncategorized

സംസ്ഥാന ബജറ്റ്‌ നാളെ

“Manju”

സംസ്ഥാന ബജറ്റ് നാളെ. സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. പ്രതിസന്ധി കടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന. പണമില്ലാത്ത സാഹചര്യത്തില്‍ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ നിര്‍വാഹമില്ലെങ്കിലും അന്തിമതീരുമാനം ഇന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായുള്ള ചര്‍ച്ചയിലുണ്ടാകും.

നികുതി പിരിച്ചെടുക്കാതെ സര്‍ക്കാര്‍ കടമെടുത്തു കൂട്ടുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് ഇന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നത്. ധൂര്‍ത്തും സ്വജനപക്ഷപാതവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ കടം ഉടന്‍ നാലുലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്നത്.

Related Articles

Back to top button