KeralaLatest

ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ശാന്തിഗിരി ആശ്രമം നവപൂജിതം ആഘോഷങ്ങളിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയതായിരുന്നു ശ്രീലങ്കന്‍ ആരോഗ്യമന്ത്രി. ഇന്ന് രാവിലെ അദ്ധേഹം ആശ്രമത്തിലെത്തി ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയെ സന്ദര്‍ശിക്കും. തുടര്‍ന്ന് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കും. ഹെൽത്ത് കെയർ സോണിലെ സന്ദർശനത്തിനു ശേഷം ആയൂർവേദ – സിദ്ധ ഗവേഷണം, പഠനം, മരുന്ന് നിർമ്മാണം എന്നീ വിഷയങ്ങളിൽ ആശ്രമം പ്രതിനിധികളുമായി ചർച്ച നടത്തും.

തുടര്‍ന്ന് കൊച്ചിയിലേയ്ക്ക് യാത്രതിരിച്ച് നാളെ കൊച്ചിയില്‍ നിന്നും ശ്രീലങ്കയിലേയ്ക്കും മടങ്ങും .

Related Articles

Back to top button