IndiaLatest

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 7.4 ശതമാനം നിരക്കില്‍ വളരും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം 7.4 ശതമാനം നിരക്കില്‍ വളരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷവും സമ്പദ്‍വ്യവസ്ഥയില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകും. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രിയുടെ പരാമര്‍ശം.

കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ട് വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മികച്ച വര്‍ളച്ചയുണ്ടാകുമെന്നും ലോകബാങ്കും ഐ.എം.എഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ക്ക് സമാനമാണ് ലോകബാങ്കിന്റേയും ഐ.എം.എഫി​ന്റേയും പ്രവചനം. എന്നാല്‍, ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ കയറ്റുമതി വലിയ വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button