IndiaLatest

ജി.എസ്.ടി വരുമാനം: കേരളത്തില്‍ 26% വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കൊല്ലം ഇതേ മാസത്തില്‍ കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തില്‍ 26 ശതമാനത്തിന്റെ വര്‍ദ്ധന. 2021 ആഗസ്റ്റില്‍ 1,612 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ മാസം 2,036 കോടി.

ആഗസ്റ്റില്‍ കേന്ദ്ര, സംസ്ഥാനങ്ങളുടെ ആകെ ജി.എസ്.ടി വരുമാനം 1,43,612 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,12,020 കോടി. ഇക്കുറി 28 ശതമാനത്തിന്റെ വര്‍ദ്ധന. മൊത്തം ജി.എസ്.ടി വരുമാനത്തില്‍ 24,710 കോടി കേന്ദ്ര ജി.എസ്.ടിയും 30,951 കോടി സംസ്ഥാന ജി.എസ്.ടിയുമാണ്. 77,782 കോടി സംയോജിത ജി.എസ്.ടി. 10,168 കോടി സെസ് ഇനത്തിലേതും.

ആഗസ്റ്റില്‍ ചരക്ക് ഇറക്കുമതി വരുമാനം 57 ശതമാനം കൂടി. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 19 ശതമാനം വര്‍ദ്ധന. കഴിഞ്ഞ ആറു മാസമായി, പ്രതിമാസ ജി.എസ്.ടി വഴി 1.4 ലക്ഷം കോടി രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. ജൂലായില്‍ 7.6 കോടി ഇവേ ബില്ലുകള്‍ ജനറേറ്റ് ചെയ്തു. ജൂണില്‍ ഇത് 7.4 കോടിയായിരുന്നു.

Related Articles

Back to top button