KeralaLatestThiruvananthapuram

എ.ഐ.ടി.യു.സി ‘ഓണനിറവ്’ പദ്ധതി ഉദ്ഘാടനം ചെയ്തു.

“Manju”

പൂലന്തറ: ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ‘ഓണ നിറവ്’ സംഘടിപ്പിച്ചു. പൂലന്തറ, ശാന്തിഗിരി, തീപ്പുകൽ, കള്ളിക്കാട് എന്നീ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 110 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ നൽകിയ പരിപാടി സംസ്ഥാന ഭക്ഷ്യവകുപ്പ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു . കോലിയക്കോട് സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ പൂലന്തറ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എഐടിയുസി മണ്ഡലം സെക്രട്ടറി എസ് ആർ വിജയൻ ,സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് രാധാകൃഷ്ണൻ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം എം എ ഷുക്കൂർ ,സിപിഐ കോലിയക്കോട് ലോക്കൽ കമ്മിറ്റി അംഗം ശ്രീലാൽ പൂലന്തറ , സിപിഐ പുലന്തറ ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻകുട്ടി നായർ, എഐടിയുസി പുലന്തറ യൂണിറ്റ് കൺവീനർ സാജൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button