IndiaLatest

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷന്‍ ആരാകും എന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ ശക്തം. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാല്‍ അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം നേതാക്കള്‍ രാഹുലിന് മുന്നില്‍ വച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴും മത്സരിക്കാനില്ലെന്ന നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു. ഇതോടെ മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകള്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി ചര്‍ച്ചയായി. അതേസമയം, ജി-23 ലെ നേതാക്കളും തങ്ങളുടെ പ്രതിനിധികള്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button