LatestThiruvananthapuram

അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ്

“Manju”

പോത്തൻകോട് :അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പേപ്പട്ടി യുടെ സാന്നിദ്ധ്യമുണ്ടായി എന്ന പ്രചാരണമുണ്ടായതിന്റെ അടിസ്ഥാനത്തിൽ കണ്ടൽ വാർഡിൽ പേവിഷബാധക്കെതിരെ നായ്ക്കൾക്ക് പ്രത്യേക പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് സെപ്തംബർ 14 ന് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പ് പഞ്ചായത്ത് അംഗം ശ്രീ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. മൃഗാശുപത്രി ഡോക്ടർ മനോജ് ജോൺസന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി കെ.മാജിദയുടെ സാന്നിദ്ധ്യവുമുണ്ടായി. തുടർന്ന് 15, 16, 17 തീയതികളിൽ കൊയ്ത്തൂർക്കോണം മൃഗാശുപത്രി, മൈതാനി സബ് സെന്റർ, അണ്ടൂർക്കോണം സബ് സെന്റർ എന്നീ കേന്ദ്രങ്ങളിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടക്കും. കുത്തിവയ്പ് ലഭിക്കുന്ന നായ്ക്കൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.

Related Articles

Back to top button